കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരിലെ സീനിയർ പി.എൻ രാമദാസിന് റിട്ടേണിംഗ് ഓഫീസർ വിനോദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റുള്ളവർക്ക് പി.എൻ രാമദാസ്
പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
എൽ.ഡി.എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയെടുത്തപ്പോൾ, ബി.ജെ.പി അംഗങ്ങളും, കോൺഗ്രസ് പ്രതിനിധികളും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
നഗരസഭാ സെക്രട്ടറി കെ.വി മനോജ്
എഞ്ചിനീയർ എം.എം സമീറ എന്നിവർ പങ്കെടുത്തു.
വി.ആർ സുനിൽകുമാർ എം.എൽ.എ, സ്ഥാനമൊഴിഞ്ഞ ചെയർപേഴ്സൺ ടി.കെ ഗീത, വൈസ് ചെയർമാനായിരുന്ന അഡ്വ.വി.എസ് ദിനൽ എന്നിവരും, രാഷ്ട്രീയ- സാംസ്ക്കാരിക പ്രവർത്തകരും സന്നിഹിതരായിരുന്നു.
കൊടുങ്ങല്ലൂർ നഗരസഭയിലെ 46 കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

