കാര എടവിലങ്ങ് പ്ലാക്കൽ വീട്ടിൽ ഫൈസൽ (51) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ
രാത്രി 10.30 മണിയോടെ കൊടുങ്ങല്ലൂർ കിഴക്കേനടയിലുള്ള മേത്തല തിരുവഞ്ചിക്കുളം കൈതക്കാട്ട് വീട്ടിൽ ജിതിൻ (39) എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹാപ്പീസ് എന്ന പേരുള്ള ടെക്സറ്റയിൽ ഷോപ്പിൽ ചുറ്റിക, കമ്പി എന്നിവ കൈയ്യിൽ കരുതി ടെക്സറ്റയിൽ ഷോപ്പ് കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്.
ഫൈസൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇരുപത്തിയൊന്ന് മോഷണക്കേസുകളിലും, കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസിലും, മതിലകം, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ ഓരോ മോഷണക്കേസുകളിലും അടക്കം ഇരുപത്തിനാല് ക്രമിനൽക്കേസിലെ പ്രതിയാണ്.കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി.കെ, എസ് ഐ സജിൽ കെ.ജി, എ എസ് ഐ ബിനീഷ്, ജി എസ് സി പി ഒ ഷെമീർ, സി പി ഒ ജിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മോഷണ ശ്രമത്തിനിടയിൽ നിരവധി മോഷണക്കേസിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിലായി

