കൊടുങ്ങല്ലൂർ: സി പി ഐയിലെ ഹണിപീതാംബരൻ കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.
46 അംഗ കൗൺസിൽ ഹണിപീതാംബരന് 25 വോട്ടുകളും എതിർ സ്ഥാനാർത്ഥ ബിജെപിയിലെ ഒ.എൻ ജയദേവന് 17 വോട്ടുകളുമാണ് ലഭിച്ചത്. ഹണി പീതാംബരിൻ്റെ പേര് സി പി എം ലെ പി.എൻ രാമദാസ് നിർദേശിച്ചു. സി പി ഐ കൗൺസിലർ പടന്ന വാർഡിലെ രതീഷ് പിൻതാങ്ങി. ജയിച്ച ഹണി പീതാംബരൻ ചെയർമാനായി സത്യപ്രതിജ്ജ ചെയ്ത് അധികാരമേറ്റു. റിട്ടേണിങ്ങ് ഓഫീസർ കെ.കെ. വിനോദ് സത്യവാചകം ചൊല്ലി കൊടുത്തു. നിലാക്കം പാറ ഒൻപതാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹണി പീതാംബരൻ സി പി ഐ മണ്ഡലം കമ്മിറ്റി അംഗമാണ്.
കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സനായി ഹണി പീതാംബരൻ അധികാരമേറ്റു

