കൊടുങ്ങല്ലൂർ : തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെന്നൈയിൽ നിന്നും എത്തിയ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്രവും പരിസരവും ശുദ്ധീകരിച്ചു.
ഉള്ള ഹിന്ദു ആലൈയങ്ങൾ ശുത്തം ചെയ്യും ഇരൈ പണി വൻഡ്രം എന്ന സംഘടനയിലെ സ്ത്രീകൾ ഉൾപ്പെടെ 250 സേവകരാണ് സ്ഥാപക പ്രസിഡൻ്റ്
ഗണേശൻ്റെ നേതൃത്വത്തിൽ പ്രവർത്തികൾ നടത്തിയത്.
വിളക്കുമാടം, ദീപസ്തംഭങ്ങൾ, ക്ഷേത്രക്കുളം, കൊട്ടാരത്തിൽ തേവർ പരിസരം എന്നിവ വൃത്തിയാക്കുകയുണ്ടായി. രാവിലെ ആറിന് ആരംഭിച്ച ശുദ്ധീകരണം ഉച്ചവരെ നീണ്ടു.
ഇതേ സംഘടന തൃക്കുലശേഖരപുരം ക്ഷേത്രത്തിലും ശുദ്ധീകരണങ്ങൾ നടത്തി. ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളുടെയും പങ്കാളിത്വം ഉണ്ടായിരുന്നു.
തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെന്നൈയിൽ നിന്നും എത്തിയ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്രവും പരിസരവും ശുദ്ധീകരിച്ചു.

