Kodungallur

സാമ്പത്തിക സുരക്ഷിത സെമിനാർ SNDP യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂർ: കടകെണിയിൽ അകപ്പെടാതെ സമ്പാദ്യത്തിൽകൂടി സുരക്ഷിതരാകാൻ സമുദായാംഗങ്ങളെ പ്രാപ്താരാക്കാൻ വേണ്ടിയാണ് സാമ്പത്തിക സുരക്ഷിത സെമിനാർ എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ചത്. പ്രശസ്ത സാമ്പത്തികഉപദേഷ്ടാവ് നിഖിൽ ഗോപാലകൃഷ്ണൻ സെമിനാർ നയിച്ചു. കൊടുങ്ങല്ലൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സെമിനാർ നഗരസഭ ചെയർ പേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ പി കെ പ്രസന്നൻ ആമുഖ പ്രസംഗം നടത്തി. യോഗം കൗൺസിലർ ബേബി റാം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ഡിൽഷൻകൊട്ടേക്കാട്ട്‌, എം കെ തിലകൻ, കെഡി വിക്രമാദിത്യൻ, ദിനിൽ മാധവ് , വനിതാ സംഘം- യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ കെ എസ് ശിവറാം, ഷിയവിക്രമാദിത്യൻ, ഗീത സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!