ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയുടെ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്ന് മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന കേസിലെ പ്രതിയെ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി . മൂത്തകുന്നം കട്ടത്തുരുത്ത് പല്ലേക്കാട് വിഷ്ണു വിനെയാണ് പോലീസ് അറസ്റ് ചെയ്തത്. ആനപ്പാപ്പാനായും ബസിലെ ക്ലീനറായും ജോലി ചെയ്തുവന്നിരുന്ന പ്രതി വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണകേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ടുള്ളതാണെന്നു പോലീസ് പറഞ്ഞു. പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവ്വായിരം രൂപ കവരുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 29തീയതി തിയ്യതി ഇന്ന് പുലർച്ചെ മുന്ന് മണിയോടെയാണ് കേസിനു ആസ്പദമായ സംഭവം നടന്നത്., മോഷ്ടാവിൻ്റേതെന്ന് കരുതുന്ന സി.സി ടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു.എസ്.ഐ മാരായ ഹരോൾഡ് ജോർജ്ജ്, ആന്റണി ജിംബിൾ, പ്രദീപ്, സുനിൽ എ.എസ്.ഐ രാജൻ സി.പി.ഓ മാനുവൽ, ബിജു, നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
മോഷ്ടാവ് പിടിയിൽ
