കൊടുങ്ങല്ലൂർ : 08-01-2026 തീയതി ഉച്ചക്ക് 12.30 മണിയോടെ കൊടുങ്ങല്ലൂർ T.K.S പുരത്തുള്ള കൈരളി ബാറിൽ വച്ച് എറിയാട് വില്ലേജ് പേ ബസാർ സ്വദേശി അബുതാഹിർ 35 വയസ് എന്നയാളുടെ സുഹൃത്ത് നിസിനും ഇരിക്കുന്ന ടേബിളിൽ പ്രതി വന്നിരുന്ന് ഇവരെ ശല്യം ചെയ്തത് അബുതാഹിർ ചോദിച്ചതിന്റെ വിരോധത്താൽ അബുതാഹിറിനെ പ്രതി കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് മേത്തല വില്ലേജ് കണ്ടംകുളം സ്വദേശി കളിപറമ്പിൽ വീട്ടിൽ ഷിയാസ് 38 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ സാലിം കെ, ജി എസ് സി പി ഒ മാരായ ഷെമീർ, അരുൺ എം എസ്, വിഷ്ണു, സി പി ഒ ജിലീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.
ബാറിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

