ദേശീയപാതയിൽ പെരിഞ്ഞനത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത് നേപ്പാൾ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. നബീൻ ഗൗതം (28) എന്ന യുവാവാണ് മരിച്ചത്. സുഹൃത്ത് നൈന മുലേൽ ആണ് കൂടെ ഉണ്ടായിരുന്നത്. ഇരുവരും മരം വെട്ട് തൊഴിലാളികളാണ്. രണ്ടാഴ്ചയോളമായി എടമുട്ടം പാലപ്പെട്ടിയിൽ താമസിച്ചു വരികയാണ്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മാള സ്വദേശിയാണ് ഇവരെ തിരിച്ചറിഞ്ഞത്.ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന സ്കൂട്ടറിൽ എതിരെ വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. പെരിഞ്ഞനത്തെ ലൈഫ് ഗാർഡ്‌സ് ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
മരിച്ചത് നേപ്പാൾ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
