സിപിഐ (എം) കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലി ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂരിലെ മതനിരപേക്ഷ ജനത പുലർത്തിയ സൂക്ഷമതയും ജാഗ്രതയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
റാലിയിൽ പതിനൊന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ കാദിർ അഭിവാദ്യം ചെയ്യ്ത് സംസാരിച്ചു.
കെ.കെ.അബീദലി, കെ.ആർ.ജൈത്രൻ, കെ.പി.രാജൻ, സി.കെ.ഗിരിജ, ഷീജ ബാബു, ഷീല രാജ്കമൽ എന്നിവർ സംസാരിച്ചു.
സിപിഐ (എം) കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലി ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്തു.