Kodungallur

വാഹനം ഇടിച്ച് പരിക്കേറ്റ മയിലിനെ ചത്ത നിലയിൽ കണ്ടെത്തി.

വാഹനം ഇടിച്ച് പരിക്കേറ്റ മയിലിനെ ചത്ത നിലയിൽ കണ്ടെത്തി. മേത്തല വയലമ്പത്താണ് ബുധനാഴ്ച വൈകിട്ട്  റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ടു മയലുകളിൽ ഒന്നിന്റെ ശരീരത്തിൽ വാഹനം തട്ടി പരിക്കേറ്റതായി പ്രദേശവാസികൾ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് റെസ്ക്യൂവർ കണ്ണൻ അഷ്ടപദി സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കുറ്റിക്കാട്ടിലൊളിച്ച മയിലിനെ കണ്ടെത്താനായില്ല. ഈ മയിലിനെയാണ് വ്യാഴാഴ്ച രാവിലെ അതേ സ്ഥലത്ത് മറ്റ് ഏതോ മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് ചാലക്കുടി ഫോറസ്റ്റ് ഓഫീസിൽ നിന്നും ആർ ആർ ടി സംഘമെത്തി മയിലിന്റെ ശരീരഭാഗങ്ങൾ കൊണ്ടുപോയി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!