ചന്തപ്പുര ഫ്ലൈഓവറിന് താഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേരനെല്ലൂർ കപ്പേള തൃക്കൂക്കാരാൻ വീട്ടിൽ റോഷൻ (28) ആണ് പിടിയിലായത്.
ജനുവരി 21-ആയിരുന്നു
മോഷണം നടന്നത്. എറിയാട് വില്ലേജ് ചൈതന്യനഗർ എട്ടുമ്മൽ വീട്ടിൽ അഭിഷേകിന്റെ ബുള്ളറ്റാണ് പ്രതി കവർന്നത്. ഫ്ലൈഓവറിന് താഴെ ബുള്ളറ്റ് പാർക്ക് ചെയ്ത് പോയതായിരുന്നു അഭിഷേക്. തിരിച്ചു വന്നപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
റോഷൻ ഇരിങ്ങാലക്കുട, കൊരട്ടി, ആളൂർ, ഇൻഫോ പാർക്ക്, ചേരാനല്ലൂർ, എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി 15 മോഷണ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ, ജി എസ് ഐ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ ജിജിൻ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ബുള്ളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

