ജനദ്രോഹ നടപടികൾ തുടരുന്ന പിണറായി വിജയൻ സർക്കാരിനെ മൂന്നു മാസത്തിനുള്ളിൽ പൊതുജനങ്ങൾ പുറത്താക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. എ.ഹാറൂൺ റഷീദ്. എസ്. ഇ. യു.അവകാശ സംരക്ഷണ യാത്ര ജില്ലാ സമാപന സമ്മേളനം കൊടുങ്ങല്ലൂർ വടക്കേ നടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ കഴിഞ്ഞ പത്ത് വർഷമായി നിഷേധിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ.പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഈ സർക്കാർ തയ്യാറായിട്ടില്ലെന്നും ഡി. എ. കുടിശ്ശിക, ലീവ് സറണ്ടർതുടങ്ങി എല്ലാ ആനുകൂല്യങ്ങളും കിട്ടിയിട്ടില്ലെന്നും
ഹാറൂൻ റഷീദ് ആരോപിച്ചു.
എസ്. ഇ. യു ജില്ലാ പ്രസിഡന്റ് അബ്ദുള്ള കൊച്ചിക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സുധീർ കെ ഇ,ജാഥ ക്യാപ്റ്റൻ എസ്. ഇ. യു. സംസ്ഥാന പ്രസിഡന്റ് സിബിമുഹമ്മദ്, ജാഥ വൈസ് ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി ആമിർ കോഡൂർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് വാളൂർ മണ്ഡലം സെക്രട്ടറി പി ഐ നിസാർ യൂസുഫ് പടിയത്ത് പി എ സീതി മാസ്റ്റർ എ എം അബ്ദുൽ ജബ്ബാർ, കെ എ അഷ്‌റഫ് t എ സിദ്ധിക്ക് എസ്. ഇ. യു.സംസ്ഥാന വൈസ് പ്രസിഡന്റ് ബീരു പി മുഹമ്മദ്, എസ്. എസ്. യു സംസ്ഥാന സെക്രട്ടറി ഹമീദ് കുന്നുമ്മൽ എസ്. ഇ. യു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ അബ്ദുള്ളബാബു, സെക്രട്ടറിറ്റ് മെമ്പർ അലി കരുവാരക്കുണ്ട് , സെക്രട്ടേറിയറ്റ് മെമ്പർ സലീം ആലിക്കൽ, seu സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എസ് എൻ പുരം നൗഷാദ്
സ്റ്റേറ്റ് കൌൺസിൽ മെമ്പർ അനൂപ് സി എൻ, ജില്ലാ ട്രഷറർ അലിമോൻ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ സലിം അലിക്കൽ, എന്നിവർ സംസാരിച്ചു
എസ്. ഇ. യു. അവകാശ സംരക്ഷണ യാത്ര ജില്ലാ സമാപന സമ്മേളനം കൊടുങ്ങല്ലൂർ വടക്കേ നടയിൽ ഉദ്ഘാടനം ചെയ്തു

