കൊടുങ്ങല്ലർ: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇ.എൻ.ടി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തി നേട്ടം കൈവരിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രി.
ജനുവരി മാസങ്ങൾ 21 മേജർ ശസ്ത്രക്രിയകൾ ഉൾപ്പടെ 51 ശസ്ത്രക്രിയകളാണിവിടെ നടന്നിട്ടുള്ളത്.നൂറിലധികം മറ്റു ഓപ്പറേഷൻ തിയ്യേറ്റർ സേവനങ്ങളും കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.നൂറ് കണക്കിനാളുകളാണ് പ്രതിദിനം ഇവിടെ ഔട്ട് പേഷ്യൻ്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.ഇ.എൻ.ടി വിദഗ്ദ്ധ ഡോക്ടർ അസീനയുടെ നേതൃത്വത്തിലാണ് താലൂക്ക് ഗവ.ആശുപത്രി ഈ നേട്ടം കൈവരിച്ചത്. ഡോക്ടർ ജീന, അനസ്തീഷ്യ വിദഗ്ദ്ധരായ ഡോക്ടർ ശ്യാം കുമാർ, ഡോക്ടർ അബ്ദുൾ റഷീദ്, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരടങ്ങിയ സംഘവും ഈ ദൗത്യത്തിൽ കൂട്ടായുണ്ട്
ഇ എൻ ടി വിഭാഗത്തിൽ നേട്ടം കൈവരിച്ച് കൊടുങ്ങല്ലർ ഗവ. താലൂക്ക് ആശുപത്രി

