Kodungallur

കുംഭമേള കേരളത്തെ വളർച്ചയിലേക്ക് നയിക്കും : മൗനയോഗി സ്വാമി ഹരിനാരായണൻ

കൊടുങ്ങല്ലൂർ : വിസ്മരിക്കപ്പെട്ടതും വികലമാക്കപ്പെട്ടതുമായ ചരിത്ര സത്യങ്ങളെ വീണ്ടെടുത്ത് വരും തലമുറക്ക് കൈമാറാനുള്ള ഉത്തരവാദിത്വമാണ് കുംഭമേളയിലൂടെ നിറവേറ്റപ്പെടുന്നതെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ പറഞ്ഞു.
ദേശസ്നേഹികളുടെ ആത്മാഭിമാനം നഷ്ടമാക്കുന്ന തരത്തിൽ വികലമാക്കപ്പെട്ട ചരിത്രത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആവശ്യമായ പഠനങ്ങൾ നടക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തിരുവഞ്ചിക്കുളത്തു നിന്ന് തിരുനാവായിലേക്ക് നടത്തിയ ധർമ്മ ജ്യോതി രഥയാത്രക്ക് നേതൃത്വം നൽകിയ വർക്ക് കൊടുങ്ങല്ലൂർ സുഹൃദ് വേദി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ജി. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. സത്യധർമ്മൻ അടികൾ അധ്യക്ഷത വഹിച്ച യോഗത്തിൽ അജിത് പ്രസാദ് സ്വാഗതവും സുധീന്ദ്രൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ കോവിലകം സുരേന്ദ്ര വർമ്മ തമ്പുരാൻ മൗനയോഗി സ്വാമി ഹരിനാരായണനെ പൊന്നാട അണിയിച്ചാദരിച്ചു.
ഹരിതം ഗ്രൂപ്പ് എം.ഡി. ഹരിദാസ് പാപ്പുള്ളി ഉപഹാരം സമ്മാനിച്ചു.
കൈതപ്രം ദാമോധരൻ  നമ്പൂതിരി , സിനിമാതാരം ദിനേശ് പണിക്കർ എന്നിവർ മുഖ്യാതിഥികളായ യോഗത്തിൽ റിട്ടയേർഡ് റിസർവ്വ് ബാങ്ക് ഡയറക്ടർ വിശ്വനാഥൻ , വീരബാഹു, എന്നിവർ സംബന്ധിച്ചു.
നൂറ്റാണ്ടുകൾക്ക് മുൻപ് കുംഭമേളക്ക് രക്ഷാധികാരിയായിരുന്ന ചേരമാൻ പെരുമാളുടെ ഛായാ ചിത്രവും ധർമ്മജ്യോതിയും വഹിച്ചായിരുന്നു രഥയാത്ര .
രഥയാത്രയിൽ ഉപയോഗിച്ച ചേരമാൻ പെരുമാളുടെ ഛായാ ചിത്രം പെരുമാക്കൻമാരുടെ രാജക്ഷേത്രമായ തിരുവഞ്ചിക്കുളത്ത് സ്ഥാപിക്കാൻ കൈമാറി.
എക്സിക്യുട്ടിവ് ഓഫീസർ സുധീർ മേലേപ്പാട്ട് ഏറ്റുവാങ്ങി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുപ്പതോളം പേർ ഉപഹാരങ്ങൾ സമ്മാനിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!