ശ്രീനാരായണപുരത്ത് തീരക്കടലിൽ മത്സ്യബന്ധന യാനം മറിഞ്ഞ് തൊഴിലാളി മരിച്ചു, മറ്റൊരാൾ രക്ഷപ്പെട്ടു.
ശ്രീകൃഷ്ണമുഖം കടപ്പുറത്തിന് പടിഞ്ഞാറ് തീരക്കടലിൽ തെർമോക്കോൾ കൊണ്ടുണ്ടാക്കിയ ബോയയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന പടിഞ്ഞാറെ വെമ്പല്ലൂർ കിഴക്കേടത്ത് ഷൺമുഖൻ്റെ മകൻ മുപ്പത് വയസുള്ള വിഷ്ണുവാണ് മരിച്ചത്.
വിഷ്ണു സഞ്ചരിച്ചിരുന്ന ബോയ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
ഇയാളോടൊപ്പമുണ്ടായിരുന്ന ബിജു എന്ന മത്സ്യതൊഴിലാളി നീന്തി രക്ഷപ്പെട്ടു.
അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യു സംഘവും,മത്സ്യതൊഴിലാളികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് മൂന്ന് മണിയോടെയായിരുന്നു അപകടം.
ശ്രീനാരായണപുരത്ത് തീരക്കടലിൽ മത്സ്യബന്ധന യാനം മറിഞ്ഞ് തൊഴിലാളി മരിച്ചു, മറ്റൊരാൾ രക്ഷപ്പെട്ടു.
