കുറ്റാന്വേഷണ മികവിനുള്ള 2022-ലെ സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതിയായ “ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് കൊടുങ്ങല്ലൂരിൽ രണ്ട് പേർ അർഹരായി.
ഡി.വൈ.എസ്.പിയുടെ സ്ക്വാഡിലുൾപ്പെട്ട എസ്.ഐമാരായ
പി.സി സുനിൽ, സി.ആർ പ്രദീപ് എന്നിവർക്കാണ് പുരസ്ക്കാരം ലഭിച്ചത്.
ഇത് അഞ്ചാം തവണയാണ് പി.സി.സുനിൽ ബാഡ്ജ് ഓഫ് ഹോണറിന് അർഹനാകുന്നത്.
1994ൽ പോലീസ് കോൺസ്റ്റബിൾ ആയി കെ.എ.പി രണ്ടാം ബറ്റാലിയനിൽ സേവനമാരംഭിച്ച പി.സി സുനിലിന് 2009ൽ സ്തുത്യർഹ സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ മെഡലും, 2017ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും, 2021ൽ കേന്ദ്ര അഭ്യന്തര മന്ത്രിയുടെ അതി ഉത്കൃഷ്ട അവാർഡും, മുന്നൂറിലധികം ഗുഡ് സർവ്വീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്.
1998ൽ കോൺസ്റ്റബിൾ ആയി കെ.ശാധി രണ്ടാം ബറ്റാലിയനിൽ സേവനമാരംഭിച്ച പ്രദീപിന് 2014ൽ സ്തുത്യർഹസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, നൂറിൽപരം ഗുഡ് സർവീസ് എൻട്രികളും റിവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണിയോടെ തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലാണ് ബാഡ്ജ് ഓഫ് ഹോണർ പ്രഖ്യാപിച്ചത്.
“ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് കൊടുങ്ങല്ലൂരിൽ രണ്ട് പേർ അർഹരായി.
