Kodungallur

കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിനായി എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് പരിപൂർണ്ണ സുരക്ഷയൊരുക്കുന്നു

കൊടുങ്ങല്ലൂർ: ഭരണിഭരണി മഹോത്സവത്തിനായി എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് പരിപൂർണ്ണ സുരക്ഷയും. ശുദ്ധജലം, ഭക്ഷണം എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്തയോഗം തീരുമാനിച്ചു. കോഴിക്കല്ല് മൂടി കഴിഞ്ഞാൽ കാവ് തീണ്ടൽ വരെ കോഴിക്കല്ലിന് 24 മണിക്കൂറും പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റിയുടേയും പ്രത്യേക സുരക്ഷ ഒരുക്കും.  തുടർന്നുള്ള ദിവസങ്ങളിൽ കുണ്ടറ ക്ഷേത്രത്തിനുൾവശം ഭക്തജനങ്ങൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെയും സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കാൻ തീരുമാനമായി. കോഴി,വഴിപാട് സാധനങ്ങൾ എന്നിവ നിക്ഷേപിക്കുന്ന കുണ്ടറയിലും പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കും. ഭരണിയോടനുബന്ധിച്ച് സംഭാര-ചുക്കുവെള്ള വിതരണവും ദേവസ്വം വകയായി നൽകാൻ തീരുമാനിച്ചു. 24 മണിക്കൂറും മെഡിക്കൽ  ആംബുലൻസ് സേവനവും ഫയർ ഫോർഴ്സ് സേവനവും ലഭ്യമാക്കുന്നതിനും തീരുമാനമായി. മുനിസിപ്പാലിറ്റിയുടെ വകയായി വിവിധ സ്ഥലങ്ങളിൽ നിലവിലുള്ള ടോയ്ലറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ തിരുമാനിച്ചു. യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!