കായിക പ്രേമികൾക്ക് പ്രതീക്ഷ നൽകി സംസ്ഥാന കായിക വകുപ്പ് കാരയിൽ നിർമ്മിച്ച മിനിസ്റ്റേഡിയം
കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.
ഇ.ടി ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കേരള ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ വി.വി സുർജിത്ത്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രമേഷ് ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.
എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർകൈലാസൻ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ.പി സ്നേഹലത, കെ.എ ഷിഹാബ്, കെ.കെ സുരേന്ദ്രൻ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിത മുരളീധരൻ,നിഷ അജിതൻ, സി.എ ഷഫീർ, എം.എ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
നാലുവശത്തും മുകൾഭാഗത്തും നൈലോനെറ്റ് ഉപയോഗിച്ച് കവർ ചെയ്ത് ഫുട്ബോൾ കളിക്കാൻ കഴിയുന്ന ടർഫും,വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവ കളിക്കുന്നതിനുവേണ്ടി റൂഫോടുകൂടിയതും നാലുവശം നൈലോൺ നെറ്റ് ഉപയോഗിച്ച് കവർ ചെയ്തിട്ടുള്ളതുമായ മഡ്കോർട്ടും, രാത്രി കാലങ്ങളിലും കളിക്കാൻ കഴിയുന്ന ലൈറ്റ് സംവിധാനവും സ്റ്റേഡിയത്തിലുണ്ട്.
കായിക പ്രേമികൾക്ക് പ്രതീക്ഷ നൽകി സംസ്ഥാന കായിക വകുപ്പ് കാരയിൽ നിർമ്മിച്ച മിനിസ്റ്റേഡിയം

