പൂനെയിൽ നടന്ന നാൽപ്പത്തിനാലാമത് ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി 100 മീറ്ററിൽ സ്വർണവും 4×100 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി സ്വീഡനിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി മത്സരിക്കാൻ യോഗ്യത നേടിയ എറിയാട് പേബസാർ സ്വദേശി സിയാഉൽ ഹഖിന് നാടിൻ്റെ ആദരം.
വോയ്‌സ് ഓഫ് പേബസാറിൻ്റെ ആഭിമുഖ്യത്തിൽ പേബസാർ കസ്തൂരി നഗറിൽ നടന്ന സ്വീകരണ യോഗത്തിത് എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജൻ അധ്യക്ഷത വഹിച്ചു.
ലോക പഞ്ചഗുസ്തി മെഡൽ ജേതാവും പഴശ്ശിരാജ വിശിഷ്ട പുരസ്കാര ജേതാവുമായ എ.യു ഷാജു ഉപഹാരം സമ്മാനിച്ചു. ഒംനിബസ് സ്കൂൾ ഫോർ ഹൈയർ എഡ്യൂക്കേഷന്റെ ഡയറക്ടർ
നൗഫൽ മരക്കാർ, എറിയാട് മഹല്ല് ജമാഅത്ത് പ്രസിഡണ്ട്
മുഹമ്മദ് ഇക്ബാൽ, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയാ ഷാജഹാൻ, വാർഡ് മെമ്പർ ബീന, വോയിസ് ഓഫ് പേബസാർ പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിജിൽ അയ്യാരിൽ എന്നിവർ സംസാരിച്ചു.
സിയാഉൽ ഹഖിന് നാടിൻ്റെ ആദരം
