നിയമസഭ തെരഞ്ഞെടുപ്പിൽ സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തീരദേശത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. കൊടുങ്ങല്ലൂരും കാരയിലുമാണ് കൊടുങ്ങല്ലൂർ പൊലീസും കേന്ദ്ര സേനയും ചേർന്നാണ് മാർച്ച് നടത്തിയത്. ചന്തപ്പുരയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് നഗരം ചുറ്റി വടക്കേ നടയിൽ സമാപിച്ചു. സർക്കിൾ ഇൻസ്പെക്ടർ ബിജോയ് നേതൃത്വം നൽകി. കാര സെൻ്റിൽ നിന്നും ആരംഭിച്ച പൊലീസ് റൂട്ട് മാർച്ച് എടവിലങ്ങിൽ സമാപിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദ് പി. നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ പൊലീസും കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി

