ശ്രീനാരായണപുരത്ത് പടിഞ്ഞാറെ വെമ്പല്ലൂർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.
കുടിലിങ്ങൽ ബസാർ ഏറാട്ട് സദാനന്ദൻ്റെ ഭാര്യ 67 വയസുള്ള തങ്കമണിയാണ് മരിച്ചത്.
വീട്ടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ തങ്കമണിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് മതിലകം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി
ശ്രീനാരായണപുരത്ത് പടിഞ്ഞാറെ വെമ്പല്ലൂർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
