Kodungallur

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം, ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം, ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.
എടവിലങ്ങ് ചന്തയിലുള്ള വി.എസ് മാർട്ടിലാണ് മോഷണം നടന്നത്.
സൂപ്പർ മാർക്കറ്റിൻ്റെ പിറക് വശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്.
തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സർക്കിൾ ഇൻസ്‌പെക്ടർ എം.ശശിധരൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി.
ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ദ്ധരും  സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!