ചാലക്കുടി മണ്ഡലത്തിലെ LDF സ്ഥാനാർഥി പ്രൊഫ: സി.രവീന്ദ്രനാഥിൻ്റെ റോഡ് ഷോ കൊടുങ്ങല്ലൂർ നഗരത്തിൽ നടത്തി.
ചന്തപ്പുരയിൽ നിന്ന് ആരംഭിച്ച് തെക്കെ നടവഴി റിങ് റോഡ് ചുറ്റി വടക്കെ നടയിൽ സമാപിച്ച റോഡ് ഷോയിൽ നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.
തുറന്ന വാഹനത്തിൽ എത്തിയ സ്ഥാനാർത്ഥിയെ എൽഡി എഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
എൽഡിഎഫ് നേതാക്കളായ കെ ആർ ജൈത്രൻ, കെജി ശിവാനന്ദൻ, എം.രാജേഷ്, കെ എസ് കൈസാബ്, സി.സി. വിപിൻ ചന്ദ്രൻ, മുഷ്താഖ് അലി , ഷീല രാജ്കമൽ’, കെ.എ.രമേശൻ, ടി.പി അരുൺ മേനോൻ, പി പി സുഭാഷ് , ടി.പി. പ്രബേഷ് എന്നിവർ നേതൃത്വം നൽകി.
LDF സ്ഥാനാർഥി പ്രൊഫ: സി.രവീന്ദ്രനാഥിൻ്റെ റോഡ് ഷോ കൊടുങ്ങല്ലൂർ നഗരത്തിൽ നടത്തി
