ആരവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്രീജ അനിൽകുമാറിന്റെ കാലത്തിന്റെ കയ്യൊപ്പുകൾ എന്ന കവിത സമാഹാരംപ്രകാശിപ്പിച്ചു.
ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ നടന്ന പ്രകാശന ചടങ്ങിൽ കേരള സാഹിത്യ വേദി പ്രസിഡന്റ് ജികെ പിള്ള അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും സാഹിത്യകാരനുമായ ഡോക്ടർ ഗോപിനാഥ് പനങ്ങാട് പ്രശസ്ത കവി ബക്കർ മേത്ത ലക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡോക്ടർ പി ശാലിനി പുസ്തക പരിചയം നടത്തി. തങ്കരാജ് ആനപ്പുഴ ആശംസയും എഴുത്തുകാരി ശ്രീജ അനിൽകുമാർ മറുപടിയും പറഞ്ഞു.
വായനശാല വൈസ് പ്രസിഡന്റ് എൻഎച്ച് സാംസൻ മാസ്റ്റർ സ്വാഗതവും സി എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു
കാലത്തിന്റെ കയ്യൊപ്പുകൾ എന്ന കവിത സമാഹാരം പ്രകാശിപ്പിച്ചു
