കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയാഘോഷത്തിൻ്റെ ഭാഗമായുള്ള ക്ഷേത്ര പുറമ്പോക്ക് ലേലം 33 ലക്ഷത്തി മുപ്പത്തിമൂവ്വായിരത്തി 333 രൂപ റെക്കോർഡ് നിരക്കിൽ ഉറപ്പിച്ചു..
ഓപ്പൺ ലേലത്തിന് ശേഷം ടെണ്ടർ തുറന്നപ്പോഴാണ് 33 ലക്ഷത്തി മുപ്പത്തിമൂവ്വായിരത്തി 333 രൂപക്ക് ലേലം ഉറപ്പിച്ചത്.
കൊടുങ്ങല്ലൂർ സ്വദേശി കരിനാട്ട് ലാലുവാണ് ടെണ്ടർ സമർപ്പിച്ചത്.
പത്ത് ലക്ഷത്തി മുപ്പതിനായിരം രൂപ വരെ ലേലം വിളിച്ച ശേഷമാണ് മുദ്രവെച്ച ടെണ്ടർ തുറന്നത്.
തഹസിൽദാർ എം.അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് കുമാർ എന്നിവർ ലേല നടപടികൾ നിയന്ത്രിച്ചു.
കഴിഞ്ഞ വർഷം നാലര ലക്ഷം രൂപക്കാണ് ലേലം നടന്നത്. താലപ്പൊലി ആഘോഷത്തിൻ്റെ ഭാഗമായുള്ള കാവ് പുറമ്പോക്ക് ലേലം
വാശിയേറിയ ലേലം വിളിക്കൊടുവിൽ ടെണ്ടറിലൂടെ അമ്പത്തി ഒന്ന് ലക്ഷത്തി അഞ്ച് രൂപയ്ക്കാണ് ലേലാവകാശം മുരളി എന്നയാൾ കരസ്ഥമാക്കിയത്.എട്ട് ക്വട്ടേഷൻ ഉൾപ്പടെ 51 പേർ ലേലത്തിൽ പങ്കെടുത്തിരുന്നു .കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് താലപ്പൊലി കാവ് പുറമ്പോക്ക് ലേലം ചെയ്തത്.
കൊടുങ്ങല്ലൂർ ഭരണിക്കാവ് ലേലം ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക്; ലേലത്തുക 33,33,333 രൂപ

