കൊടുങ്ങല്ലൂർ ശ്രീവിദ്യ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹനന്മയ്ക്കായി 2009 മുതൽ വർഷംതോറും നടത്തിവരാറുള്ള ശ്രീചക്ര പൂജയും ഉപാസകസംഗമത്തിനും തുടക്കമായി. ശൃംഗപുരം ശിവക്ഷേത്ര പരിസരത്ത് വെച്ചാണ് മഹോത്സവം നടക്കുന്നത്. ഇന്ന് രാവിലെ ഗണപതി പൂജയോടെ ശ്രീചക്ര നവാവരണ പൂജ ആരംഭിച്ചത് . സമൂഹ ലളിതാസഹസ്രനാമജപവും നവാവരണ കീർത്തന കച്ചേരിയും ഉണ്ടായിരുന്നു. വൈകിട്ടു നാലുമണി മുതൽ ദശ മഹാവിദ്യാ ദേവതാ ഹോമത്തോടെ ഇന്നത്തെ പൂജകൾ അവസാനിച്ചു. ഡിസംബർ മൂന്നിന് രാവിലെ6.30 പൂജകൾ ആരംഭിക്കും. വിശേഷിച്ച് മഹാചണ്ഡികാ യാഗം ഉച്ചയ്ക്ക് 12 30ന് മഹാ പൂർണാഹുതിയോടെ സമാപിക്കും. ശ്രീവിദ്യാ കുലഭൂഷണം, ശ്രീവിദ്യ തന്ത്രരത്നം ഗുരുജി തഞ്ചാവൂർ ഗണപതി സുബ്രഹ്മണ്യ ശാസ്ത്രികൾ ആണ് മുഖ്യകാർമികത്വം വഹിക്കുന്നത്. ശ്രീവിദ്യാസപര്യാ മഹോത്സവത്തിൽ ഉത്തരകാശിയിലെ രുദ്രപ്രയാഗയിലുള്ള മഹാകോടീശ്വര ആശ്രമത്തിലെ മഹന്ത് ബ്രഹ്മാനന്ദഗിരി മഹാരാജിന്റെ നേതൃത്വത്തിലുള്ള സന്യാസിമാരും, തെലുങ്കാനയിലെ ശ്രീ ശങ്കരസ്വാമിയും ശിഷ്യരും തമിഴ്നാട് പുതുക്കോട്ടയിൽ നിന്നും ശ്രീ പ്രണവാനന്ദ സ്വാമികളും കർണാടകയിലെ ശ്രീ ദക്ഷിണാമൂർത്തി പീഠം മഠാധിപതി ശ്രീ ചിൻമയാനന്ദ സ്വാമികളും, സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി തേജസ്വരൂപാനന്ദ, സ്വാമി സദ്ഭവവാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി തേജസ്വരൂപാനന്ദ, സ്വാമി പ്രണവ സ്വരൂപാനന്ദ, കൂടാതെ നിരവധി ശ്രീവിദ്യോപാസകരം പങ്കെടുത്ത് കൊണ്ടിരിക്കുന്നു.
ശ്രീവിദ്യാസപര്യാ മഹോത്സവത്തിന് തുടക്കമായി
