Kodungallur

പെസഹ വ്യാഴം ആചരിച്ചു

വൈദീക – സന്യസ്ത ജീവിതത്തിലേക്ക് യുവജനങ്ങളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . പെസഹാ വ്യാഴദിനത്തിൽ രാവിലെ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽൽ വിശുദ്ധ കൂദാശകൾക്കുള്ള തൈലങ്ങൾ ആശിർവദിക്കുന്ന ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം . ഇതോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ  മുഖ്യകാർമികത്വം വഹിച്ചു. കോട്ടപ്പുറം ബിഷപ്പ് എമരിത്തൂസ് ഡോ. ജോസഫ് കാരിക്കശ്ശേരി, വികാർ ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജക്കോബി ഒഎസ്ജെ , ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫൊറോന വികാരിമാരായ റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, റവ.ഡോ ആൻ്റണി അറക്കൽ, ഫാ.പ്രിൻസ് പടമ്മാട്ടുമ്മൽ, ഫാ. ജോഷി മുട്ടിക്കൽ തുടങ്ങിയവർ മുഖ്യസഹകാർമ്മികരും രൂപതയിലെ എല്ലാ വൈദീകരും സഹകാർമികരുമായിരുന്നു. വൈദീകർ തങ്ങളുടെ പൗരോഹിത്യ വ്രതങ്ങൾ നവീകരിച്ചു. രൂപതയിലെ  വിവിധ ഇടവകകളിൽ നിന്ന് സന്യസ്തരും അല്മായ വിശ്വാസികളുമടക്കം  നിരവധി പേർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!