Kodungallur

നടൻപന്തൽ കാൽനാട്ടു കർമ്മം നടന്നു

കൊടുങ്ങല്ലൂർ  ശ്രീ കുരുംബ ഭഗവതി   ക്ഷേത്രത്തിലെ  ഈ   വർഷത്തെ   മീനഭരണി   മഹോത്സവത്തിനോടനുബന്ധിച്ച്  ക്ഷേത്ര ഉപദേശക സമിതിയും ഭരണി അന്നദാന യജ്ഞസമിതിയും  സംയുക്തമായി   നടത്തുന്ന  അന്നദാനയജ്ഞത്തിന്റെ  പന്തൽ   കാൽനാട്ടു കർമ്മം 2024 മാർച്ച്  31  രാവിലെ  10 ന്  മഠത്തിൽ മഠം രവീന്ദ്രനാഥൻ അടികൾ നിർവ്വഹിച്ചു.  അന്നദാന യജ്ഞം നടക്കുന്ന സ്ഥലവും പരിസരവും നൂറോളം യജ്ഞ സേവകർ ചേർന്ന് ശുചീകരണം നടത്തി.  കാൽനാട്ടു ചടങ്ങിൽ   ഉപദേശക സമിതി ഭാരവാഹികളായ എ വിജയൻ, കെ വി മുരളീധരൻ, അന്നദാനയജ്ഞ   സമിതി   ഭാരവാഹികളായ  പ്രൊഫ. നാരായണൻ കുട്ടി  മേനോൻ,  മേജർ ജനറൽ വിവേകാനന്ദൻ, ദേവസ്വം  മാനേജർ   ശ്രീ വിനോദ് കുമാർ  എന്നിവർക്കൊപ്പം ഉപദേശക സമിതി അംഗങ്ങളും, നിരവധി യജ്ഞ സേവകരും പങ്കെടുത്തു.  2024 ഏപ്രിൽ 7 മുതൽ 9 വരെയാണ്‌ തെക്കേ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ അന്നദാനം നടത്തുന്നത്.  അന്നദാന യജ്ഞത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 7 രാവിലെ 9.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ. എം. കെ. സുദർശൻ നിർവ്വഹിയ്ക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!