അഴീക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിൽ അഴീക്കോട് കപ്പൽ ബസാർ ദേശത്ത് നിന്നും അഞ്ചര ലിറ്റർ വ്യാജമദ്യം പിടികൂടി.കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യം കണ്ടെത്തിയത്. ബീച്ച് റോഡിൽ കപ്പൽ ബസാറിൽ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രീതിയിലാണ് മദ്യം കണ്ടെടുത്തത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നു. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽകുമാർ.പി.ആർ, പ്രിവന്റീവ് ഓഫീസർമാരായ മന്മഥൻ.കെ.എസ്, അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്.ടി, രിഹാസ്.എ.എസ്, സിജാദ്.കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമി.ഇ.ജി എന്നിവരും ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച സ്പെഷ്യൽ ഡ്രൈവിൽ വ്യാജമദ്യം പിടികൂടി

