കൊടുങ്ങല്ലൂരിൽ ആൾതാമസമില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായി.
ശൃംഗപുരത്ത് പൂട്ടികിടന്ന വീട് കുത്തിത്തുറന്ന് വിലകൂടിയ വാച്ചുകളും വീട്ടുപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച കേസിലെ പ്രതികൾ കൈതാരം സ്വദേശികളായ ചെറുപറമ്പ് വീട്ടിൽ ഭഗവാൻ എന്ന് വിളിക്കുന്ന ശരത് (19) കൊരണിപ്പറമ്പിൽ ജിതിൻ (19) എന്നിവരെയാണ് കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലുൾപ്പെട്ട അഞ്ച് പേരെ നേരത്തെ പിടികൂടിയിരുന്നു.
ശൃംഗപുരം ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന് പടിഞ്ഞാറുവശത്തുള്ള ജിബി നിലയം വീട്ടിൽ ജയരാജൻ്റെ ഭാര്യ ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് ഇവർ കവർച്ച നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
എസ്.ഐ ഹരോൾഡ് ജോർജ്ജ്, സിവിൽ പോലീസ് ഓഫീസർ ധനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആൾതാമസമില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായി.
