ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വരിനെല്ല് സമർപ്പിച്ചു.
കാളി ദാരിക യുദ്ധത്തിൽ ഭഗവതി യുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ സുഖപ്പെടുത്തുന്നതിന് നടത്തുന്ന അശ്വതി പൂജക്ക് ശേഷം ഭരണി ദിവസം കാലത്ത് 2 മണി മുതൽ 5 മണി വരെയുള്ള സരസ്വതി യാമത്തിൽ നടക്കുന്ന ആദ്യത്തെ വിശേഷാൽ പൂജക്ക് ഔഷധ ഗുണമുള്ള ഈ വരിയരികൊണ്ടുള്ള പായസമാണ് നിവേദിക്കുന്നത്. വർഷങ്ങളായി ക്ഷേത്രത്തിൽ എത്തി ക്കുന്ന കൊരഞ്ഞിയൂർ കീഴാപ്പാട്ട് തറവാട്ടിലെ ദിവാകരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വടക്കേ നടയിൽ അഞ്ച് തിരിയിട്ട് കത്തിച്ച നെയ്യ് വിളക്കിന് മുന്നിൽ കൊട്ടയിലാക്കിയ വരിനെല്ല് ചുവന്ന പട്ടിലേക്ക് ചൊരിഞ്ഞു.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വരിനെല്ല് സമർപ്പിച്ചു
