കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ കത്തിക്കുത്ത്, യുവാവിന് പരിക്കേറ്റു.
മാള സ്വദേശി ഏരുമ്മൽ മധുവിൻ്റെ മകൻ അഭയ് (21) നാണ് കുത്തേറ്റത്.
കഴുത്തിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പതിനൊന്നരയോടെ വടക്കെ നടയിലായിരുന്നു സംഭവം.
പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങും വഴി മോട്ടോർ ബൈക്കിൽ ഒന്നിച്ച് വന്ന സുഹൃത്താണ് തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് അഭയ് പൊലീസിനോട് പറഞ്ഞു.
ഇയാളെ ആക്രമിച്ച എറിയാട് സ്വദേശി അൻസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ കത്തിക്കുത്ത്, യുവാവിന് പരിക്കേറ്റു.
