ദേശീയപാതയിൽ സി.ഐ ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവെ നിർമ്മിക്കുന്ന വിഷയത്തിൽ
ഒരാഴ്ചക്കുള്ളിൽ അനുകൂല തീരുമാനം അധികാരികൾ എടുത്തില്ലെങ്കിൽ വോട്ട് നോട്ടക്ക് നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ മുന്നറിയിപ്പ് നൽകി.
കൊടുങ്ങല്ലൂർ മർച്ചൻ്സ് അസോസിയേഷനും എലിവേറ്റഡ് ഹൈവെ കമ്മസമിതിയും സംയുക്തമായി സംഘടിപ്പിച്ച കരിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എം പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മർച്ചൻ്സ് അസോസിയേഷൻ പ്രതിനിധികളായ ടി.കെ ഷാജി, കെ.ജെ ശ്രീജിത്ത്, പി.കെ സത്യശീലൻ, കർമ്മ സമിതി പ്രവർത്തകരായ ഡോ സജിത്ത് ,ഡോ. ഒ.ജി വിനോദ് എന്നിവർ സംസാരിച്ചു.
വോട്ട് നോട്ടക്ക് നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ

