ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച സ്പെഷ്യൽ ഡ്രൈവിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൈയ്യിൽ നിന്നും 3 kg കഞ്ചാവ് പിടികൂടി
അഴീക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിൽ അഴീക്കോട് മാർത്തോമ നഗർ ദേശത്ത് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാനാസ് ജില്ലയിൽ കക് ദീപ് വില്ലേജിൽ ഗോപാൽ ദാസിൻ്റെ മകൻ വിപുൽദാസിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 3. കിലോ കഞ്ചാവ് .കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

