കൊടുങ്ങല്ലൂർ: ചാലക്കുളത്ത് കല്ലുമ്മക്കായ കൃഷി വിളവെടുത്തു. കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനത്തിൻ്റെ പൂർണ്ണ സാങ്കേതിക സഹായത്തോടുകൂടി കേന്ദ്ര സർക്കാർ പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്കായി 100% സബ്സിഡിയോടുകൂടി ചാലക്കുളത്ത് കൃഷി ചെയ്ത കല്ലുമ്മക്കായയുടെ വിളവെടുപ്പാണ് നടത്തിയത്. നഗരസഭ ചെയർപേഴ്സൺ
ടി.കെ. ഗീത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ.എസ്.ശിവറാം അധ്യക്ഷത വഹിച്ചു.
ഡോ. കെ. മധു,
ഡോ:ആർ.വിദ്യ, ടെക്നിക്കൽ ഓഫീസർ പി.എസ്.അലോഷ്യസ് എന്നിവർ സംസാരിച്ചു.
ചാലക്കുളത്ത് കല്ലുമ്മക്കായ കൃഷി വിളവെടുത്തു

