ഭാരതീയജനതാപാർട്ടിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി.
ചാപ്പാറ ക്രിമിറ്റോറിയത്തിൽ രണ്ട് സംസ്കരണ യൂണിറ്റ് ഉണ്ടെങ്കിലും നിലവിൽ ഒരെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.. വെർത്തിക്കുന്ന ബെഡ് ഏത് സമയും തകരുന്ന അവസ്ഥയിലാണ് ‘ ഈ മഴക്കാലത്ത് പ്രത്യേകിച്ചും വെള്ളക്കെട്ട് ഉള്ള ഇടങ്ങളില്‍ ഒരു മരണം നടന്നാൽ വീടുകളിൽ സംസ്കാര ചടങ്ങുകൾ നടത്തുക പ്രായോഗികമല്ല. അതുകൊണ്ട് തന്നെ ചാപ്പാറ ക്രിമിറ്റോറിയത്തിൽ രണ്ടു സംസ്കരണ യൂണിറ്റും പ്രവര്‍ത്തന ക്ഷമമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഭാരതീയജനതാപാര്‍ട്ടി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ചയാത്ര നടത്തി.ഭാരതീയജനതാപാര്‍ട്ടി കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ശ്രീ ഇ ആർ ജിതേഷ് അധ്യക്ഷം വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ കെ എ സുനിൽകുമാർ സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് ശ്രീ ടി എസ് സജീവൻ ഉദ്‌ഘാടനം ചെയ്തു. ON ജയദേവൻ, രശ്മി ബാബു, ശിവറാം , വിനീതാട്ടിങ്കു എന്നിവർ നേതൃത്വം നൽകി.
ഭാരതീയജനതാപാർട്ടിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി.
