2014-ൽ ഇന്ത്യ എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.

കഴിഞ്ഞ പതിനൊന്ന് വർഷം കൊണ്ട് രാജ്യത്തുടനീളം നടന്ന മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.വികസിതഭാരതം വരുമ്പോൾ വികസിതകേരളവും വേണം. മറ്റുസംസ്ഥാനങ്ങളിൽ വ്യവസായവും തൊഴിലും വരുമ്പോൾ കേരളത്തിൽ എന്തുകൊണ്ട് ഇവ വരുന്നില്ലെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആശാവർക്കർമാർക്ക് പണം നൽകാതെയും കടൽഭിത്തി കെട്ടിനൽകാതെയുമിരിക്കുന്നവരാണ് ഒൻപതുവർഷത്തെ ആഘോഷത്തിന് 100 കോടി ചെലവാക്കുന്നത്. കേരളത്തിൽ മാറ്റം കൊണ്ടുവരാൻ ബിജെപിക്കേ സാധിക്കൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു..ശ്രീനാരായണപുരം ആലയിൽ നടന്ന വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധതക്കെതിരെയാണ് ബി.ജെ.പിയുടെ ഇനി വരാൻ പോകുന്ന മാസ്റ്റർ പ്ലാൻ പദ്ധതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ: എസ്. സുരേഷ്, കെ.പി ജോർജ്
സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട എന്നിവർ സംസാരിച്ചു. മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാർ. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ഷാജുമോൻ വട്ടേക്കാട്ട്, അനൂപ് ആന്റണി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, അഡ്വ: ബി. ഗോപാലകൃഷ്ണൻ , മദ്ധ്യ മേഖല സംഘടനാസെക്രട്ടറി കെ.പി സുരേഷ്, സന്തോഷ് ചെറാകുളം എന്നിവർ പങ്കെടുത്തു.