ശ്രീനാരായണപുരം
ശാന്തിപുരം മദ്യശാല വിരുദ്ധ സമരത്തിൻ്റെ ഭാഗമായി ഉപരോധ സമരം നടത്തിയ മദ്യശാല വിരുദ്ധ സമരസമിതി പ്രവർത്തകരെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു.
സമരത്തിന് നേതൃത്വം നൽകിയ
ഇരുപത് പേർക്കാണ്
1000 രൂപ പിഴയും, കോടതി പിരിയും വരെ ശിക്ഷയും വിധിച്ചത്.
ഏറെക്കാലം തുടർന്ന ജനകീയ സമരത്തെ മറികടന്ന് ശാന്തിപുരത്ത് മദ്യശാല തുറന്നിരുന്നു.
അഞ്ച് വർഷത്തെ നിയമ നടപടിക്കൊടുവിലാണ് സമരസമിതി പ്രവർത്തകരെ കോടതി ശിക്ഷിച്ചത്.
മദ്യശാല വിരുദ്ധ സമരസമിതി പ്രവർത്തകരെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു.
