ചണാടിപറമ്പ് റോഡ് നാടിന് സമർപ്പിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് 15 ൽ പുതുതായി നിർമ്മിച്ച കാട്ടുപറമ്പിൽ ക്ഷേത്രം ചാണാടിപറമ്പ് റോഡിന്റെ ഉദ്ഘാടനം ഇ ടി ടൈസൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു
പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 23, 17, 000 രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
വികസന കാര്യം ചെയർമാൻ കെ എ അയൂബ്,വാർഡ്‌മെമ്പർ സെറീന സഗീർ, പനങ്ങാട്ട് ഗോപി,ആർ വി ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു.
ചണാടിപറമ്പ് റോഡ് നാടിന് സമർപ്പിച്ചു.
