കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിൻ്റെ ഭാഗമായുള്ള കാവ് പുറമ്പോക്ക് ലേലം റെക്കോർഡ് നിരക്കിൽ ഉറപ്പിച്ചു.
വാശിയേറിയ ലേലം വിളിക്കൊടുവിൽ ടെണ്ടറിലൂടെയാണ്
അമ്പത്തി ഒന്ന് ലക്ഷത്തി അഞ്ച് രൂപയ്ക്കാണ് ലേലാവകാശം മുരളി എന്നയാൾ കരസ്ഥമാക്കിയത്.
എട്ട് ക്വട്ടേഷൻ ഉൾപ്പടെ 51 പേർ ലേലത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് കാവ് പുറമ്പോക്ക് ലേലം ചെയ്തത്.
തഹസിൽദാർ കെ. രേവയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിലാണ് ലേല നടപടികൾ നടന്നത്.
കൊടുങ്ങല്ലൂർ താലപ്പൊലിക്കാവ്, പുറമ്പോക്ക് ലേലം റെക്കോർഡ് നിരക്കിൽ ഉറപ്പിച്ചു.
