ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും എൽ ഡി എഫ് മത്സര രംഗത്തില്ല. കൊടുങ്ങല്ലൂർ നഗരസഭയുടെ ലോകമലേശ്വരം വില്ലേജ് പരിധിയാണ് ബാങ്കിന്റെ അതിർത്തി.ഒരു കാലഘട്ടത്തിൽ സി പി ഐ യുടെ കോട്ടയായിരുന്നു ലോകമലേശ്വരം വില്ലേജ്. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ, സി പി ഐ മുൻ മണ്ഡലം സെക്രട്ടറി സി സി വിപിൻ ചന്ദ്രൻ, നഗരസഭ ചെയർ പേഴ്സൺ ടി കെ ഗീത, സി പി എം മുൻ ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ തുടങ്ങിയവരുടെ സ്വന്തം വില്ലേജ്. എന്നിട്ടും എൽ ഡി എഫ് മത്സര രംഗത്ത് ഇല്ലയെന്നത് ശ്രദ്ധേയമാകുന്നു. ലോകമലേശ്വരം ബാങ്ക് തുടങ്ങുമ്പോൾ രാഷ്ട്രീയം നോക്കാതെയാണ് ഭരണ സമിതിയെ തെരഞ്ഞെടുത്തിരുന്നത്. 1985-ൽ ഐ കെ ഗോവിന്ദൻ പ്രസിഡന്റായതോടെ ബാങ്ക് പുരോഗതിയിലേക്ക് കുതിച്ചു. പതുക്കെ പതുക്കെ യു ഡി എഫിന്റെ കൈക്കുള്ളിൽ ഭദ്രമായി. പിന്നീട് മത്സരം എൽ ഡി എഫും യുഡിഎഫുമായി. കഴിഞ്ഞ തവണ മുതൽ എൽ ഡി എഫ് മത്സര രംഗത്ത് നിന്ന് പിന്മാറി. ഇപ്പോൾ യുഡിഎഫും എൻ ഡി എയും തമ്മിലായി മത്സരം. ഐ കെ ഗോവിന്ദന്റെ നേതൃത്വത്തിൽ സഹകരണ ജനാധിപത്യ മുന്നണി പാനലാണ് മത്സരിക്കുന്നത്. ജനറൽ വിഭാഗത്തിൽ ഐ കെ ഗോവിന്ദൻ, മിനി സഹദേവൻ, മുഹമ്മദ് ഷെരീഫ്, വി എം മൊഹിയുദ്ദീൻ, പി പി സ്റ്റാൻലി എന്നിവരും വനിത വിഭാഗത്തിൽ സതി പ്രതാപൻ, സോണി എന്നിവരും പട്ടികജാതി പട്ടിക വർഗ്ഗ സംവരണ വിഭാഗത്തിൽ ലനീഷ് നന്തിക്കരയും, നിക്ഷേപ വിഭാഗത്തിൽ ശശികുമാർ അല്ലംപറമ്പത്തും, 40 വയസിന് താഴെയുള്ള ജനറൽ വിഭാഗത്തിൽ ലവൻ കെ ഡിൽഷൻ കൊട്ടേക്കാട്ടും, 40 വയസിന് താഴെയുള്ള വനിത വിഭാഗത്തിൽ ഫൗസിയ അനീസും ജനവിധി തേടുന്നു. എൻ ഡി എ പാനലിൽ ജനറൽ വിഭാഗത്തിൽ പരമേശ്വരൻ കുട്ടി, രതീഷ് മാളക്കാരൻ, ഇറ്റിത്തറ സന്തോഷ്, സന്തോഷ് പുത്തേഴത്ത്, ഹരി നന്ദനൻ, വനിത വിഭാഗത്തിൽ രശ്മി ബാബു, ശാലിനി വെങ്കിടേഷ് എന്നിവരും എസ് സി, എസ് ടി വിഭാഗത്തിൽ വിഷ്ണു ശാസ്താവിടവും, നിക്ഷേപ വിഭാഗത്തിൽ ജ്യോതി ഐനിക്കലും, 40 വയസിന് താഴെയുള്ള വിഭാഗത്തിൽ ജിബിൻ ചമ്പം കുളത്തും, ഷിമിയും മത്സര രംഗത്തുണ്ട്. ഐ കെ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പാനലിനെ തോൽപിക്കുകയെന്നത് വിദൂരമാണെങ്കിലും ബി ജെ പി പാനലിലെ ആരെങ്കിലും ജയിച്ച് കയറുമോയെന്നുള്ളതാണ് ജനം ഉറ്റുനോക്കുന്നത്. ബി ജെ പി പാനലിൽ നഗരസഭ കൗൺസിലർമാരായ പരമേശ്വരൻ കുട്ടി, രശ്മി ബാബു, ശാലിനി വെങ്കിടേഷ് എന്നിവർ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ എൻ ഡി എ സ്ഥാനാർതികളിൽ ചിലർ 400 വോട്ടുകൾക്കാണ് പരാജപ്പെട്ടത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഞായറാഴ്ച രാവിലെ 9 മണി മുതൽ മൂന്ന് മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് സെന്റ് പറമ്പും ഗോവിന്ദനുമുണ്ടെങ്കിൽ മക്കളുടെ പഠനത്തിനും വിവാഹത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലന്ന വീട്ടമ്മമാരുടെ വിശ്വാസം തന്നെയാണ് യുഡിഎഫ് പാനൽ വിജയിക്കുമെനതിന് ഉറപ്പെന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. അതെ സമയം എൽ ഡി എഫ് വോട്ടുകൾ യുഡിഎഫിന് മാറ്റി ചെയ്ത് കഴിഞ്ഞാൽ വരുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എക്ക് വോട്ട് ചെയ്യാൻ എൽ ഡി എഫ് പ്രവർത്തകർക്ക് കഴിയുമെന്നാണ് ബി ജെ പി പ്രവർത്തകരുടെ വാദം
ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും
