വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , എറിയാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.. ഒറ്റ ഉത്തരവിലൂടെ രണ്ട് തവണ വൈദ്യുതി ചാർജും, സെസ്സും വർദ്ധിപ്പിക്കുകയും, രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് വലിയ വില വർധനവ് വരുത്തുകയും ചെയ്ത പിണറായി സർക്കാരിൻറെ അതിഭീകരമായ ജനദ്രോഹ നടപടികൾക്കെതിരായുള്ള വലിയ പ്രക്ഷോഭങ്ങൾക്ക് യു.ഡി.എഫ് രൂപം കൊടുക്കുമെന്ന് കുന്നത്തുള്ളി പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി എച്ച് മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡണ്ട് ഷമീന ഷരീഫ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേരി ജോളി,
എടവിലങ്ങ് പഞ്ചായത്ത് അംഗം ജോസ്മി ടൈറ്റസ്,
ജില്ലാ രക്ഷാധികാരി സി.ബി. ജയലക്ഷ്മി ടീച്ചർ, പ്രസന്ന ശിവദാസ്, ഡി.സി.സി അംഗം ആർ.ബി.മുഹമ്മദാലി
നേതാക്കളായ പി . കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, ബെന്നി കാവാലംകുഴി, ബഷീർ കൊണ്ടാമ്പുള്ളി, പി.എച് നാസർ, റഷീദ് പോനാകുഴി, അഡ്വ. സക്കീർ ഹുസൈൻ, വിജയൻ ചക്കാണ്ടി, അസീസ് കാട്ടകത്ത്, ടി.കെ നസീർ, പ്രൊഫ. കെ.എ. സിറാജ്, പി. ഏച്ച്.നസീർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്മാരായ ആശാ കമറുദ്ധീൻ, പ്രവീന്ധ വിജുമോൻ, നേതാക്കളായ ലിഷ സുരേഷ്, സജീന അൻവർ, ചന്ദ്രിക അരിയത്തുള്ളി, ദീപാ വിനോദ്, എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റി
