കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മതിലകം യൂണിറ്റ് സ്വന്തം കെട്ടിടത്തിൻ
വ്യാപാരഭവൻ തുറന്നു. ഓഫീസ് മുറിയും, കോൺഫറൻസ് ഹാളും അടങ്ങിയ മതിലകം വ്യാപാരഭവന്റെ ഉദ്ഘാടനം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്
കെ.വി. അബ്ദുൾ ഹമീദ് നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡണ്ട് സുനിൽ പി. മതിലകം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് പി. പവിത്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എം.ആർ. സച്ചിദാനന്ദൻ, എം.ബി. മുബാറക്, പി.കെ. ധർമ്മരാജ്, എ.എ. അബ്ദുൽ ഹൈ, പി.എസ്. അബ്ദുറഹ്മാൻ കുട്ടി, വിൻസെൻ്റ് മഞ്ഞളി, ക്ലീറ്റസ് തിയ്യാടി, കെ.കെ. ബഷീർ, പി.വൈ. ഷെയിക്, പി.ജി. രാമകൃഷ്ണൻ, പി.എ. നാസർ, എ.കെ. മോഹൻദാസ്, താഹിറ അബ്ദുല്ല,കെ.കെ. മനോജ് എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മതിലകം യൂണിറ്റ് സ്വന്തം കെട്ടിടത്തിൻ
വ്യാപാരഭവൻ തുറന്നു
