പെരിഞ്ഞനം കുടുംബശ്രീയിൽ തട്ടിപ്പ്, ലക്ഷങ്ങൾ കാണാനില്ല. പെരിഞ്ഞനം കുടുംബശ്രീയിലാണ് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നത്. കുടുംബശ്രീ യൂണിറ്റുകൾ അടക്കുന്ന പണം യഥാർത്ഥ രജിസ്റ്ററിൽ വരവ് വെക്കാതെയാണ് തട്ടിപ്പ് നടത്തിയത്. കുടുംബശ്രീയിൽ ഇത്തരം തിരിമറികൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ട കുടുംബശ്രീ ജില്ല മിഷൻ കുടുംബശ്രീയിലെ അക്കൗണ്ടന്റ് മാരെ പഞ്ചായത്തുകളിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. പെരിഞ്ഞനം പഞ്ചായത്തിലെ അക്കൗണ്ടിനെ എടത്തിരുത്തി പഞ്ചായത്തിലേക്കും എടത്തിരുത്തി പഞ്ചായത്തിലെ അക്കൗങ്ങിനെ പെരിഞ്ഞനം പഞ്ചായത്തിലേക്കും സ്ഥലം മാറ്റി. മാറി വന്ന അക്കൗണ്ടന്റാണ് കണക്കിലെ പൊരുതക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം. അതെ സമയം യൂണിറ്റുകൾ അവരുടെ പണം കൃത്യമായി അടച്ച് പാസ്ബുക്കിൽ രേഖപെടുത്തുകയും ചെയ്തിരുന്നെങ്കിലും കുടുംബശ്രീയുടെ യഥാർത്ഥ രജിസ്റ്ററിൽ പണം വരവ് വച്ചിരുന്നില്ല. മൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ചൊവ്വാഴ്ച സംസ്ഥാന ഇന്റലിജൻസും പരിശോധന നടത്തി തട്ടിപ്പ് നടന്നതായി കണ്ടത്തിയെന്നാണ് സൂചന.
കുടുംബശ്രീയിൽ തട്ടിപ്പ്, അടക്കുന്ന പണം യഥാർത്ഥ രജിസ്റ്ററിൽ വരവ് വെക്കാതെയാണ് തട്ടിപ്പ് നടത്തിയത്.
