പറവൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവ് മരിച്ചു. പെരിഞ്ഞനം കൃഷ്ണൻ മാസ്റ്റർ സ്കൂളിന് സമീപം പള്ളത്ത് സുരേഷിന്റെ മകൻ വിഷ്ണു ( 26 ) ആണ് മരിച്ചത്. ആലുവയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരികെ ബൈക്കിൽ വരുന്നതിനിടെ മീൻ കയറ്റി വന്ന പിക്കപ്പ് ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
ആലങ്ങാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
പറവൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവ് മരിച്ചു.
