തൃശൂർ അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചെടുക്കുന്നതിനെ ബൈക്ക് യാത്രക്കാരൻ ബസ്സിനടിയിൽ പെട്ട് മരിച്ചു. എൽത്തുരുത്ത് സ്വദേശി ഏബൽ (24)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ അയ്യന്തോൾ കുറുഞ്ഞാക്കൽ ജംഗ്ഷനിൽ ആയിരുന്നു അപകടം. ബൈക്ക് റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസിനടിയിൽ പെടുകയായിരുന്നു. ബസ്സ് ശരീരത്തിലൂടെ കയറിയിറങ്ങിയ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൃശൂർ – കുന്നംകുളം റൂട്ടിലോടുന്ന ആര്യ ബസാണ് അപകടത്തിനിടയാക്കിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആഴ്ചകൾക്ക് മുൻപ് എം.ജി. റോഡിലും സമാന രീതിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യാത്രക്കാരൻ ബസ് കയറി മരിച്ചു
