കയ്‌പമംഗലം നിയോജക മണ്ഡലത്തിലെയും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെയും പരിധിയിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് വേണ്ടി വൈകല്യ നിർണ്ണയ മെഡിക്കൽ ബോർഡ് ക്യാമ്പും യു.ഡി.ഐ.ഡി അദാലത്തും സംഘടിപ്പിച്ചു. മതിലകം പള്ളിവളവ് സാൻജോ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഇ.ടി.ടൈസൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം കെ.എസ്.ജയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ബാബു, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.പി.സജീവ്, കെ.എസ്.എസ്.എം കോർഡിനേറ്റർ എ.ആർ.ശരത്ത് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ എത്തിയ ഭിന്നശേഷിയുവാവുമായി എം എൽ എ സൗഹൃദ സംഭാഷണത്തിൽ
