കൊടുങ്ങല്ലൂർ : ടെറ്റ് യോഗ്യത നിലവിൽ വരുന്നതിനു മുൻപ് നിയമിതരായ അധ്യാപകർക്ക് ടെറ്റ് നിർബന്ധമാക്കിയുള്ള സുപ്രീം കോടതി വിധിയിലുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഉപജില്ല കമ്മിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അരലക്ഷം അധ്യാപകരുടെ ഭാവി അനിശ് ച്ചിതത്തിലായിരിക്കെ പുതിയ നിയമ നിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും, റിവ്യൂ ഹർജി ഉൾപ്പെടെ നിയമപരമായ നടപടികൾക്ക് തയ്യാറായി സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി കെ മുഹമ്മദ് ഉത്ഘാടനം ചെയ്ത യോഗം കെ പി എസ് ടി എ ഉപജില്ല പ്രസിഡന്റ് ജിൽസൺ കെ എക്സ് അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി ജെ ദാമു മുഖ്യ പ്രഭാഷണം നടത്തി. സീന എം, ഇ എ മുഹമ്മദ് അലി, സൈജു പി ആർ, സൂരജ് വി എസ്, ചഞ്ചൽ പി ആർ, മുഹ്സിൻ വി ഐ, സന്ധ്യ ഡി, ഹസീന എൻ എസ്, സിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
കെ ടെറ്റ് : ആശങ്കകൾ പരിഹരിക്കണം — കെ പി എസ് ടി എ

