പെരിഞ്ഞനത്ത് വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശി കിഴക്കേടത്ത് വീട്ടിൽ ഹരിലാൽ (33) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11 ന് പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശി ലതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ ഹാളിൽ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ലതയുടെ നേർക്ക് ഇരുമ്പ് പൈപ്പ് വീശുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഹരിലാലിൻ്റെ പേരിൽ മതിലകം, കൊടുങ്ങല്ലൂർ, കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഘം, വധശ്രമം, അടിപിടി, വീടുകയറി ആക്രമണം, പൊതു സ്ഥലത്ത് പരസ്യമായി മദ്യപാനം എന്നിങ്ങനെയുള്ള 16 ക്രിമിനൽ കേസുകളുണ്ട്. കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, ഹരിഹരൻ, എ എസ് ഐ അൻവറുദ്ദീൻ, ഡ്രൈവർ സി പി ഒ അനന്തുമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെരിഞ്ഞനത്ത് വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
