തൃശൂർ: നാട്ടികയിൽ തടി ലോറി കയറി ഉറങ്ങിക്കിടന്നിരുന്ന 5 നാടോടികൾ മരിച്ചു. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്.നാട്ടിക ജെകെ തിയ്യേറ്ററിനടു ത്ത് പുലർച്ചെ 4 മണിക്കാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത് പണി നടക്കുന്ന ദേശീയ പാതയിൽ ബൈപ്പാസിനരികെ കിടന്നുറങ്ങിയ നാടോടികളാണ് മരിച്ചത്.
ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട് ലോറി പാഞ്ഞുകയറുകയായിരുന്നു. നാടോടികളാണ് മരിച്ച അഞ്ച് പേരും.
ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. ദേശീയ പാത 66ന്‍റെ പണി നടക്കുന്ന ഭാഗമാണിത്. ഇവിടെ ബാരിക്കേഡ് വെച്ച് മറച്ച ഭാഗത്താണ് ഇവര്‍ ഉറങ്ങിയിരുന്നത്. ബാരിക്കേഡ് തകര്‍ത്താണ് ലോറി ഉള്ളിലേക്ക് കയറിയത്. നാട്ടിക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ നാട്ടികയിൽ തടി ലോറി പാഞ്ഞുകയറി അഞ്ച് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
